യു.പി സർക്കാറി​െൻറ സമൂഹമാധ്യമപേജ്​ കൈകാര്യം ചെയ്​തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

ലഖ്​നോ: ഉത്തർപ്രദേശ്​ സർക്കാറി​െൻറ ഐ.ടി വിഭാഗത്തിലെ സമൂഹമാധ്യമ പേജ്​ കൈകാര്യം ചെയ്​തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ. ലഖ്​നോ ഇന്ദിര നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

28കാരനായ പാർഥ്​ ശ്രീവാസ്​തവയാണ്​ മരിച്ചത്​. സമീപത്തുനിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. മുതിർന്ന ജീവനക്കാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന്​ കുറിപ്പിൽ പറയുന്നു.

ബേസിൽ എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്​ പാർഥ്​. യു.പി സർക്കാറി​െൻറ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്​ ഇൗ കമ്പനിയാണ്​. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്​ഥനായ പുഷ്​പേന്ദ്രക്കെതിരെയാണ്​ ആത്മഹത്യ കുറിപ്പിലെ പരാമർശം. പുഷ്​പേന്ദ്ര തന്നെ വഞ്ചിച്ചതായും ഉപദ്രവിച്ചതായും ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതായും പാർഥ്​ കുറിപ്പിൽ പറയുന്നു.

പാർഥി​െൻറ ആത്മഹത്യക്കുറിപ്പ്​ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാർഥി​​െൻറ ആത്മഹത്യക്കുറിപ്പ്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. വൻതോതിൽ പ്രചരിച്ചതോടെ ആരോ ഒഴിവാക്കിയതായും സഹോദരി ആരോപിച്ചു. അതേസമയം പാർഥി​െൻറ മരണത്തിൽ കുടുംബം പരാതി നൽകിയിട്ടില്ല.

Tags:    
News Summary - Man working with private firm handling UP govt social media kills self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.