യാത്രക്കിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: യാത്രക്കിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച ഇൻഡോറിൽനിന്നും ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിലാണ് സംഭവം.

വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് 29 കാരനായ യുവാവ് വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വിമാന ജീവനക്കാരുമായി തർക്കവുമുണ്ടായി.

വിമാനത്തിന്‍റെ ലാൻഡിങ്ങിനുശേഷം ജീവനക്കാർ യാത്രക്കാരനെതിരെ പരാതി നൽകുകയും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവാവ് മാനസിക പ്രശ്നങ്ങൾ നേരിടുന്നയാളാണെന്ന് പൊലീസ് പറ‍യുന്നു. ഇതോടെ സ്റ്റേഷൻ ജാമ്യത്തിൽ യുവാവിനെ വിട്ടയച്ചതെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള പൊലീസ് സ്റ്റേഷനിൽനിന്നും അറിയിച്ചു.

ഗജുലരാമരത്തിലെ ചന്ദ്രഗിരിനഗർ സ്വദേശിയായ യുവാവ് സുഹൃത്തിനൊപ്പമാണ് വിമാനത്തിൽ കയറിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് ഇയാൾ കഞ്ചാവിന് സമാനമായത് എന്തോ ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Man tries to open door of flight mid-air arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.