‌കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തു; എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മകന്റെ മർദനം

ഭുപനേശ്വർ: തന്റെ കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം.

സരസപാസി ഗ്രാമത്തി താമസിച്ച് വരുന്ന ഇളയ മകന്റെ കൃഷിയിടത്തിൽ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും ഇയാൾ ഭീഷണിമുഴക്കിയിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സക്കായി പ്രദേശത്തെ സ്വകാര്യ ഹെൽത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ മകനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Man thrashed 70 year old mother for taking vegetable from his farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.