യു.പിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞി​െൻറ കഴുത്തും കൈവിരലുകളും പിതാവ്​ മുറിച്ചു

മൊറാദാബാദ്​: ഉത്തർപ്രദേശിൽ ആറുമാസം പ്രായമായ കുഞ്ഞി​​​െൻറ കഴുത്തും കൈവിരലുകളും പിതാവ്​ മുറിച്ചു. ഞായറാഴ്​ച രാത്രി മൊറാദാബാദിലാണ്​​ സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചങ്കിലും സ്വനപേടകം മുറിഞ്ഞു​േപായതിനാൽ ​ ശബ്​ദം നഷ്​ടപ്പെ​േട്ടക്കു​െമന്ന്​ ഡോക്​ടർ അറിയിച്ചു.

സംഭവത്തിൽ 25കാരനായ ജാഹിദി​െന പൊലീസ്​ പിടികൂടി. ഭാര്യയുമായി വഴക്കിട്ടാണ്​ ഇയാൾ കുഞ്ഞിെന ആക്രമിച്ചത്​. അയൽവാസിയുമായി ഭാര്യക്ക്​ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ്​ വഴക്കുണ്ടായത്​. കുഞ്ഞി​​​െൻറ പിതാവ്​ താനല്ലെന്നും അയൽവാസികൾ ഇത്​ പറയുന്നത്​ കേട്ടുവെന്നും ഇയാൾ ആരോപിച്ചെങ്കിലും ഭാര്യ മറുപടി നൽകിയില്ല. അതിൽ ക്ഷുഭിതനായ ജാഹിദ്​ അടുക്കളയിലെ കത്തി​ എടുത്ത്​ കുഞ്ഞി​െനയും ഭാര്യയേയും ആക്രമിക്കുകയായിരുന്നു.

കുഞ്ഞിന്​ ഗുരുതര പരിക്കേൽക്കുകയും ഭാര്യയുടെ കൈക്ക്​ നിസാര പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Man Slashes Baby Daughter's Neck - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.