Posted On
date_range Updated On
date_range മകളെ ശല്യം ചെയ്തത് തടഞ്ഞ പിതാവിനെ വെടിവെച്ച് കൊന്നു
മുസ്സഫർനഗർ: മകളെ ശല്യം ചെയ്തത് തടഞ്ഞ 65 വയസ്സുകാരനെ രണ്ടു യുവാക്കൾ വെടിവെച്ച് കൊന്നു. മുസഫർനഗറിലെ റാംപുരിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
പ്രതികളായ കിരൺപാൽ, വിശാൽ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടുമെന്നും എസ്.പി ഒംബിർ സിംഗ് പറഞ്ഞു.
മകളെ ശല്യം ചെയ്യുന്നത് എതിർത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഉപദ്രവത്തിനു ഇരയായ പെൺകുട്ടിയും പ്രതികളും ഒരേ പ്രദേശത്തുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.