Posted On
date_range Updated On
date_range മ്യഗമെന്ന് കരുതി യുവാവിനെ വെടിവെച്ച് കൊന്നു
മംഗളൂരു: മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു. കല്‍ജെഡ്ഡുവിലെ രവിയാണ്(27) ബുധനാഴ്ച അര്‍ധരാത്രി കട്ത്തല-കല്‍ജെഡ്ഡൂ നിക്ഷിപ്ത വനത്തില്‍ കൊല്ലപ്പെട്ടത്. മ്യഗവേട്ടക്കിറങ്ങിയ സുന്ദര്‍ നായിക്, ജീതു എന്നിവര്‍ അനക്കം കണ്ട് മ്യഗമെന്ന് കരുതി ലൈസന്‍സുള്ള ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. ഇരു വേട്ടക്കാരെയും വനപാലകര്‍ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.