Posted On
date_range Updated On
date_range മഹാരാഷ്ട്ര വിധാൻ ഭവന് മുമ്പിൽ 55കാരന്‍റെ ആത്മഹത്യാ ശ്രമം
മുംബൈ: മഹാരാഷ്ട്ര നിയമസഭ സെക്രട്ടറിയേറ്റായ വിധാൻ ഭവന് മുമ്പിൽ 55കാരൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മുംബൈ ഉസ്മനാബാദ് സ്വദേശിയായ സുഭാഷ് ഭാനുവാസ് ദേശ്മുഖ് ആണ് തീ കൊളുത്തിയത്.
പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. 30 ശതമാനത്തിലേറെ പൊള്ളലേറ്റ സുഭാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
സഹോദരനുമായി വഴക്കിട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം. സുഭാഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. ആത്മഹത്യാശ്രമത്തിന്‍റെ യഥാർഥ കാരണം അന്വേഷിച്ചു വരികയാണെന്ന് മറൈൻ ഡ്രൈവ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.