ബി.ജെ.പിയുടെ രാമനവമി റാലിയിൽ തോക്കുമായി യുവാവെന്ന് തൃണമൂൽ എം.പി, വിശ്വഹിന്ദു പരിഷത്തിന്റെ റാലിയെന്ന് ബി.ജെ.പി; യുവാവ് അറസ്റ്റിൽ

പാട്ന: തോക്കുമായി രാമനവമി റാലിയിൽ പ​ങ്കെടുത്ത 19 കാരനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് തോക്കുമായി റാലിയിൽ പ​ങ്കെടുക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത്. സുമിത് ഷാ എന്ന യുവാവാണ് ബിഹാറിലെ മുൻഗറിൽ നിന്ന് അറസ്റ്റിലായത്. തോക്കും കൊണ്ടാണ് റാലിക്ക് പോയതെന്ന് സുമിത് ഷാ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി യുവാവ് തോക്കുമായി റാലിയിൽ പ​ങ്കെടുക്കുന്നതിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

‘ബി.ജെ.പിയുടെ രാജ്യദ്രോഹ ഫോർമുല വീണ്ടും നടപ്പാക്കുന്നു: സുദായങ്ങളെ പരസ്പരം നേരിടാൻ പ്രകോപിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും. ആക്രമണങ്ങൾക്കായി ആയുധങ്ങൾ നൽകുന്നു.

മനഃപൂർവം സമുദായ സംഘർഷങ്ങളുണ്ടാക്കുന്നു. രാഷ്ട്രീയ ലാഭം കൊയ്യുന്നു. ബി.ജെ.പിയുടെ അവിശുദ്ധ കളികളുടെ ശക്തമായ തെളിവുകൾ പുറത്ത്’ എന്ന അടിക്കുറിപ്പോടു കൂടി യുവാവ് തോക്കുമായി ഘോഷയാത്രയിൽ പ​ങ്കെടുക്കുന്ന വിഡിയോ ആണ് അഭിഷേക് ബാനർജി പങ്കുവെച്ചത്.

എന്നാൽ വിഡിയോക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇത് രാമനവമി ഘോഷയാത്രയിലെ ദൃശ്യങ്ങളല്ലെന്നും ബംഗാളിലെ ഹൗറയിൽ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെതാണെന്നുമാണ് ബി.ജെ.പി പക്ഷം.

Tags:    
News Summary - Man Seen In Viral Video Holding Gun At Bengal Ram Navami Rally Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.