അതെ സാർ, നിങ്ങളാണ്​ ഏറ്റവും വലിയ തമാശ; മോദിയെ ​'വെട്ടിലാക്കി' ഉഗ്രൻ കമൻറ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന്​ ഉഗ്രൻ മറുപടി നൽകിയ ഉത്തർപ്രദേശുകാര​​െൻറ കമൻറ്​ വൈറലായി. ജനുവരി 14ന്​ തമാശയെക്കുറിച്ച്​ മോദി എയ്​ത ട്വീറ്റിനാണ്​ ചുട്ട മറുപടി കിട്ടിയത്​.

നമുക്ക്​ കുറേ തമാശകളും ഹാസ്യവും ആവശ്യമുണ്ടെന്നാണ്​ താൻ കരുതുന്നത്​. തമാശ ജീവിതത്തിൽ സന്തോഷവും കൊണ്ടുവരുമെന്നും അത്​ മികച്ച വേദന സംഹാരിയാണെന്നുമായിരുന്നു മോദി ട്വീറ്റ് ചെയ്​തത്​.

മറുപടിയായി അതെ സാർ, നിങ്ങളാണ്​ രാജ്യത്തെ ഏറ്റവും വലിയ തമാശ. ഞങ്ങൾ അഭിനന്ദിക്കുന്നു. ഏതാ​ണ്ടെല്ലാ രാഷ്​ട്രങ്ങളും നമ്മുടെ രാജ്യത്തെ നോക്കി ചിരിക്കുകയാണിപ്പോൾ എന്നിങ്ങനെയായിരുന്നു ഉത്തർ​ പ്രദേശുകാരനായ വൈഭവ്​ മഹേശ്വരിയുടെ കമൻറ്.​

 

Tags:    
News Summary - up man put comment to modi tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.