ഇൻസ്റ്റഗ്രാമിൽ പെണ്ണായി നടിച്ച് യുവാവ്; പറ്റിക്കപ്പെട്ടവർ യുവാവിന്റെ വീട്ടിലേക്ക് വെടിവെച്ചു

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ പെണ്ണായി നടിച്ച് പറ്റിച്ചയാളുടെ വീടിനു മുന്നിലെത്തിയ യുവാക്കൾ ഭീഷണിപ്പെടുത്തുകയും വെടിവെക്കുകയും ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 19 ന് രാത്രി ഡൽഹിയിലെ ഗൗതം പുരിയിലുള്ള 19 കാരന്റെ വീടിനു മുന്നിൽ വെടിവെപ്പ് നടത്തിയതിനാണ് യുവാക്കളെ പൊലീസ് പിടിച്ചത്. ഷാനു എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ആൺകുട്ടിയടക്കം നാലുപേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തുവെന്നാണ് പരാതി. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. 17 കാരനായ പ്രതി ഇൻസ്റ്റഗ്രാമിൽ ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായി. പിന്നീടാണ് പെൺകുട്ടിയല്ലെന്ന കാര്യം ആൺകുട്ടിക്ക് മനസിലായത്. ആൺകുട്ടിയെ ഷാനു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഷാനുവിനെ പാഠം പഠിപ്പിക്കാനാണ് സുഹൃത്തുക്കളുമായി എത്തി വെടിയുതിർത്തതെന്ന് ആൺകുട്ടി പൊലീസിനോട് പറഞ്ഞു.

നാടൻ തോക്ക് സംഘടിപ്പിച്ച ഇയാൾ, സാബിർ എന്ന സുഹൃത്തിനും മറ്റ് രണ്ടുപേർക്കുമൊപ്പം ഷാനുവിന്റെ വീടിനു മുന്നിലെത്തി ​സംഘർഷമുണ്ടാക്കുകയായിരുന്നു. മുതിർന്ന മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ആൺകുട്ടിയെ ജുവ​നൈൽ ഹോമിലേക്ക് അയക്കുകയും ചെയ്തു.  

Tags:    
News Summary - Man Pretendes to be girl on Instagram, angry men open fire at his residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.