Posted On
date_range Updated On
date_range രാവിലെ ഭാര്യയെ കൊന്നിട്ട് ജോലിക്ക് പോയി; വൈകുന്നേരം മടങ്ങിവന്ന് പൊലീസിൽ കീഴടങ്ങി
മഹാരാഷ്ട്രയി, പാൽഘർ ജില്ലയിലെ നലസോപാരയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് തിങ്കളാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചതായി പാൽഘർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ പ്രതി ഭാര്യയെ കൊലപ്പെടുത്തി. ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ജോലിക്ക് പോയി. വൈകുന്നേരം മടങ്ങിവന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.