26കാരിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി

മുംബൈ: മുംബൈയിൽ 26കാരിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ സംഭവം. 31കാരനായ ഭർത്താവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

​തിങ്കളാഴ്ച ചെമ്പൂർ -ഗോവന്ദി റെയിൽവേ സ്​റ്റേഷനുകൾക്കിടെയാണ്​ സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ്​ വിവാഹം കഴിച്ചത്​.

യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. കോച്ചിന്‍റെ വാതിലിന്​ സമീപം നിന്നായിരുന്നു യാത്ര. യാത്രക്കിടെ യുവതിയുടെ കൈ പിടിച്ചിരുന്ന കമ്പിയിൽനിന്ന്​ വേർ​െപ്പടുത്തി​യതോടെ യുവതി ട്രാക്കിലേക്ക്​ വീഴുകയായിരുന്നുവെന്ന്​ അധികൃതർ പറഞ്ഞു.

കോച്ചിൽ ഒരുമിച്ച്​ യാത്ര ചെയ്​തിരുന്ന സ്​ത്രീ, യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ വീഴ്​ത്തുന്നത്​ കണ്ടിരുന്നു. ഗോവന്ദി സ്​റ്റേഷനിൽ എത്തിയതോടെ യുവതി പൊലീസിനെ വിവരം അറിയിച്ചു. ഭർത്താവിനെ പൊലീസ്​ പിടികൂടി യുവതിയെ തള്ളിയിട്ട സ്​ഥലത്തെത്തിയപ്പോൾ പരിക്കേറ്റ്​ ബോധമില്ലാത്ത നിലയിലായിരുന്നു യുവതി. ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നവഴി യുവതി മരിച്ചു. സംഭവത്തിൽ പൊലീസ്​ കേസ്​ രജസ്റ്റർ ചെയ്​തു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.