Posted On
date_range Updated On
date_range സ്വത്തുതർക്കം; മകൻ മാതാപിതാക്കളെ വെടിവെച്ച് കൊന്നു
ഫിറോസാബാദ്: സ്വത്ത് സംബന്ധിച്ച തർക്കത്തിൽ മകൻ മാതാപിതാക്കളെ വെടിവെച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഫിറോസാബാദിൽ ഏകാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
55കാരനായ രാകേഷ് യാദവും ഭാര്യ ഗുഡ്ഡി ദേവിയുമാണ് കൊല്ലപ്പെട്ടത്. മൂത്ത മകൻ ബിട്ടു യാദവ് ആണ് ക്രൂരത കൃത്യം ചെയ്തത്.
ഈറ്റാ ജില്ലയിലായിരുന്നു ദമ്പതികളുടെ താമസം. മകനുമായുള്ള വസ്തുതർക്കം പരിഹരിക്കാനാണ് ഇവർ ഫിറോസാബാദിൽ എത്തിയത്. തുടർന്ന് ഞായറാഴ്ച ഒരു വസ്തുവിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടാകുകയും ഇതിനിടെ മകൻ തോക്കെടുത്ത് വെടിവെക്കുകയുമായരുന്നു.
യുവാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബിദ്ദുവിനെ പിടികൂടാൻ ഊർജിത അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.