Posted On
date_range Updated On
date_range മൊബൈൽ ഫോൺ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരൻ കൊലപ്പെടുത്തി
മഹാരാഷ്ട്രയിൽ മൊബൈൽ ഫോൺ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരൻ കൊലപ്പെടുത്തിയതായി പൊലീസ്. ബുധനാഴ്ച രാത്രിയാണ് സംഭവം. സലിറാം എന്ന റിങ്കു കുമാർ (31) ആണ് മരിച്ചത്. ഇയാൾ മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ തൊഴിലാളിയാണ്. കുമാറും കൗമാരക്കാരനും ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിൽ നിന്നുള്ളവരാണ്.
നഗരത്തിൽ ഇവർ ഒരുമിച്ചാണ് താമസമെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരം അന്വേഷിക്കുന്നതിനായി കുമാർ കൗമാരക്കാരനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. എന്നാൽ, കൗമാരക്കാരൻ മൊബൈൽ നൽകിയില്ല. ഇത് വാക്ക് തർക്കത്തിലേക്ക് നയിച്ചു. കുറച്ച് സമയത്തിന് ശേഷം കുമാർ കൗമാരക്കാരന്റെ മൊബൈൽ ഫോൺ കൈക്കലാക്കി നിലത്ത് അടിച്ച് തകർക്കുകയായിരുന്നു. ഇതിനിടയിലുള്ള അടിപിടിയിലാണ് കുമാർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.