പൂണെയിൽ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഡ്രൈവർ പിടിയിൽ

ന്യൂഡൽഹി: പൂണെയിൽ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഔഡി കാറിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ബൈക്കുകളിൽ ഓഡി കാർ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

താഡിഗുട്ട ചൗക്കിൽ ഔഡി കാർ ആദ്യം ഒരു സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. എന്നാൽ, ചെറിയ പരിക്കുകളോടെ സ്കൂട്ടർ യാത്രികർ രക്ഷപ്പെട്ടു. പിന്നീട് ഡെലിവറി ഏജന്റിന്റെ ബൈക്കിൽ വാഹനം ഇടിക്കുകയും റൗഫ് അക്ബർ ഷെയ്ഖ് എന്നയാൾ മരിക്കുകയുമായിരുന്നു. അപകടം നടന്നയുടൻ പരിക്കുകളോടെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്നയുടൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആയുഷ് പ്രദീപ് തയാൽ എന്നയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.സി.ടി ദൃശ്യങ്ങൾ പരിശോധിച്ചാണ് രണ്ട് അപകടങ്ങൾക്കും പിന്നിലുള്ളയാളെ കണ്ടെത്തിയത്.

നേരത്തെ മെയ് 19ന് പൂണെയിൽ 17കാരനോടിച്ച ആഡംബര കാറിടിച്ച് രണ്ട് ഐ.ടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ടിരുന്നു. അപകടമുണ്ടാക്കിയ 17കാരന് ഉടൻ തന്നെ ജാമ്യം ലഭിച്ചത് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനും ഇടയാക്കിയിരുന്നു. കേസ് അട്ടിമറിക്കാൻ വേണ്ടി കുട്ടിയുടെ കുടുംബാംഗങ്ങൾ നടത്തിയ നീക്കങ്ങളും വിവാദത്തിലായിരുന്നു.

Tags:    
News Summary - Man killed after Audi rams his bike, driver detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.