തേനീച്ച കൂട്ടത്തി​െൻറ ആക്രമണത്തിൽ ഒരു മരണം; നാലുപേർക്ക് പരുക്കേറ്റു

മധ്യപ്രദേശിലുണ്ടായ തേനീച്ച കൂട്ടത്തി​െൻറ ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ ഖേർവ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.. ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോന്ദർ സിംഗ് എന്നയാൾ അവിടെ വച്ച് തന്നെ മരിച്ചു.

ശനിയാഴ്ച ഒരാൾ മരിച്ചതിനെ തുടർന്ന് ഗ്രാമത്തിന് പുറത്തുള്ള മുക്തിധാമിൽ സംസ്കാരം നടത്തിയെന്ന് ബാഗ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് കൈലാഷ് ചൗഹാൻ പറഞ്ഞു. പരിക്കേറ്റവർ ബർവാനിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Man Killed, 4 Injured In Bee Attack In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.