ലയൺ സഫാരി പാർക്കിൽ സിംഹങ്ങളുടെ ആക്രമണത്തിൽ​ യുവാവ്​ മരിച്ചു

ഛണ്ഡീഗഡ്​: പഞ്ചാബി​െല ​െമാഹാലിയിലെ ലയൺ സഫാരി പാർക്കിൽ സിംഹങ്ങളുടെ ആക്രമണത്തിൽ യുവാവ്​ മരിച്ചു. മൊഹാലിയിലെ ഛാട്​ബിർ മൃഗശാലയിലാണ്​ സംഭവം. അനധികൃതമായി പാർക്കിൽ കയറിയ 25കാരനായ യുവാവാണ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. ഇയാ ളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം നടക്കു​േമ്പാൾ സഫാരി പാർക്കിൽ നാല്​ സിംഹങ്ങൾ ഉണ്ടായിരുന്നു. രണ്ടു സിംഹങ്ങൾ പത്തു മിനു​േട്ടാളം ഇയാളെ ആക്രമിച്ചു.

ഇയാൾ പാർക്കിലെ 12 അടി ഉയരമുള്ള മതിൽ കടന്ന്​ അകത്തെത്തിയത്​ എങ്ങനെ എന്ന്​ പരിശോധിക്കുകയാണെന്ന്​ മൃഗശാല അധികൃതർ പറഞ്ഞു. മതിലിനു മുകളിൽ മുള്ളുവേലിയും ഉണ്ട്​.

സഫാരി പാർക്കിൽ വിനോദ സഞ്ചാരികളുമായി പോയ ബസിലെ ഡ്രൈവറാണ്​ യുവാവിനെ കണ്ടത്​. സിംഹത്തി​​​െൻറ ആക്രമണത്തിൽ പരിക്കേറ്റ നിലയിലായിരുന്നു ഇയാൾ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന്​ ഡോക്​ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന്​ സഫാരി പാർക്ക്​ അടച്ചിട്ടിരിക്കുകയാണ്​.

മൊഹേന്ദ്ര ചൗധരി സുവോളജിക്കൽ പാർക്ക്​ എന്ന ഛാട്​ബിർ മൃഗശാലക്ക്​ 505 ഏക്കർ വിസ്​തൃതിയുണ്ട്​. 100 സ്​പീഷിസിലുള്ള1200 മൃഗങ്ങൾ പാർക്കിലുണ്ട്​.

Tags:    
News Summary - Man Killed By 2 Lions In Punjab Zoo - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.