യു.​പി​യി​ൽ വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

ഫി​റോ​സാ​ബാ​ദ് (ഉ​ത്ത​ർ​പ്ര​ദേ​ശ്)​: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട െ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. ഇ​തോ​ടെ, പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഫി​റോ​സാ​ബ ാ​ദ്​ ജി​ല്ല​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ഡി​സം​ബ​ർ 20ന്​ ​ഫി​റോ​സാ​ബാ​ദി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​െ​ട​യാ​ണ്​ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ്​ അ​ബ്​​റാ​റി​ന്​ (26) വെ​ടി​യേ​റ്റ​ത്.

റ​സൂ​ൽ​പു​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​സ്​​റൂ​ർ​ഗ​ഞ്ച്​ സ്വ​ദേ​ശി​യാ​ണി​യാ​ൾ. ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ബ്​​റാ​ർ ജ​നു​വ​രി 10ന്​ ​ഡി​സ്​​ചാ​ർ​ജാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഇ​യാ​ൾ മ​ര​ണ​ത്തി​ന്​ കീ​ഴ​​ട​ങ്ങി​യ​തെ​ന്നും​ പോ​സ്​​റ്റ്​ മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ പ്ര​താ​പ്​ സി​ങ്​ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ജോ​ലി​ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ അ​ബ്​​റാ​റി​ന്​ വെ​ടി​യേ​റ്റ​തെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Tags:    
News Summary - UP man injured in anti-CAA protests dies; Firozabad death toll reaches 7 Read more at: https://www.deccanherald.com/national/north-and-central/up-man-injured-in-anti-caa-protests-dies-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.