സഹോദ​രനെയും ഭാര്യയെയും കൊലപ്പെടുത്തിയശേഷം പിഞ്ചുകുഞ്ഞി​െൻറ കൈകാലുകൾ അറുത്തുമാറ്റി

ലഖ്​നോ: ഉത്തർപ്രദേശിൽ സഹോദരനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയശേഷം ഒരു വയസായ കുഞ്ഞി​െൻറ കൈകാലുകൾ അറുത്തുമാറ്റി. ഉത്തർപ്രദേശിലെ ബാദോഹി ജില്ലയിലാണ്​ സംഭവം.

42കാരനായ ജമീൽ, 38കാരിയായ റൂബി എന്നിവരാണ്​ മരിച്ചത്​. ആശുപത്രിയിലെത്തിക്കുന്നതിന്​ മുമ്പ്​ ഇരുവരും ​മരിച്ചിരുന്നു. കൈകാലുകൾ മുറിഞ്ഞുപോയ കുഞ്ഞ്​ ജീവനുവേണ്ടി മല്ലിടുകയാണെന്ന്​ പൊലീസ്​ പറഞ്ഞു.

കാജിയാന സ്വദേശിയായ നൗഷാദാണ്​ കൊലപാതകത്തിന്​ പിന്നിൽ. കശാപ്പുകാരനാണ്​ നൗഷാദ്​. ഞായറാഴ്​ച വൈകിട്ട്​ ജമീലി​െൻറ വീട്ടിലെത്തിയ നൗഷാദും സഹോദരനും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. തുടർന്ന്​ നൗഷാദ്​ സഹോദരനെയും ഭാര്യയെയും കശാപ്പിന്​ ഉപ​യോഗിക്കുന്ന ആയുധം ഉപയോഗിച്ച്​ കൊലപ്പെട​ുത്തുകയായിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയതിന്​ ശേഷം ഇവരുടെ ഒരു വയസായ കുഞ്ഞി​െൻറ കൈകാലുകൾ അറുത്തുമാറ്റി.

കൊലപാതകത്തിന്​ ശേഷം നൗഷാദ്​ ഒളിവിലാണ്​. നൗഷാദി​െൻറ അമ്മയെയും കൊണ്ട​ുപോയതായും ഇരുവരെയും ഉടൻ പിടികൂടുമെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Man hacks brother, sister-in-law to death, chops off one-year-old nephew's limbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.