Posted On
date_range Updated On
date_range സ്വത്ത് തർക്കം: യുവാവ് മാതാപിതാക്കളടക്കം ആറ് കുടുംബാംഗങ്ങളെ വെട്ടിക്കൊന്നു
ലഖ്നോ: സ്വത്ത് തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിൽ യുവാവ് മാതാപിതാക്കൾ ഉൾപ്പെടെ ആറ് കുടുംബാംഗങ്ങളെ വെട്ടിക്കൊന്നു.
മാതാപിതാക്കൾ, മൂത്ത സഹോദരൻ, സഹോദരൻെറ ഭാര്യ, അവരുടെ മകൻ, മകൾ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
അമർ(60), രംസഖി(55), അരുൺ(40), രാംദുലാരി(35), സൗരഭ്(7), സരിക(2) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിനു ശേഷം പ്രതി അജയ് സിങ്(26) പൊലീസിൽ കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.