നവരാത്രി നൃത്തത്തിനിടെ 35കാരൻ കുഴഞ്ഞ് വീണ് മരിച്ചു; മകന്റെ വിയോഗമറിഞ്ഞ് പിതാവും മരിച്ചു

പാൽഘർ: മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ വിരാർ പട്ടണത്തിൽ നവരാത്രിയോടനുബന്ധിച്ച് ഗർബ നൃത്തം ചെയ്യുന്നതിനിടെ 35കാരൻ കുഴഞ്ഞുവീണ് മരിച്ചു. മനീഷ് നാരാപ്ജി സോണിഗ്രയാണ് നൃത്തം ചെയ്യുന്നതിടെ മരിച്ചത്.

വിരാറിലെ ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിൽ ഗർബ നൃത്തം നടന്നിരുന്നു. അതിനിടെ ഞായറാഴ്ചയാണ് മനീഷ് കുഴഞ്ഞു വീണതെന്ന് വിരാർ പൊലീസ് പറഞ്ഞു.

പിതാവ് നാരാപ്ജി സോണിഗ്ര (66) ആണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചതോടെ പിതാവും കുഴഞ്ഞ് വീണ് മരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Man Dies While Dancing, Father Who Rushed Him To Hospital Dies Of Shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.