Posted On
date_range Updated On
date_range ഹെലികോപ്ടറിന്റെ പങ്ക തലയിൽ വീണ് 24കാരന് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ ഹെലികോപ്ടറിന്റെ പങ്ക തലയിൽ വീണ് 24കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഷേയ്ക്ക് ഇസ്മായിൽ ഷേയ്ക്ക് ഇബ്രാഹിം എന്ന മെക്കാനിക്കാണ് മരിച്ചത്. സ്വന്തമായി നിർമിച്ച ഹെലികോപ്ടർ നന്നാക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ രണ്ടുവർഷമായി ഈ ഹെലികോപ്ടർ നിർമാണത്തിലായിരുന്നു ഈ 24കാരൻ. ഹെലികോപ്ടറിന്റെ അറ്റക്കുറ്റപണി തീർത്ത് ഹെലികോപ്ടർ സ്റ്റാർട്ട് ചെയ്തപ്പോൾ ഒരു ബ്ലേഡ് തലയിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.