എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം; യാത്രക്കാരൻ പിടിയിൽ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം നടത്തുകയും തുപ്പുകയും ചെയ്ത യാത്രക്കാരൻ പിടിയിലായി. എ.ഐ.സി 866 മുംബൈ - ഡൽഹി വിമാനത്തിലായിരുന്നു സംഭവം.

സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

വിമാനത്തിന്റെ 9-ാം നിരയിൽ മലമൂത്ര വിസർജനം ചെയ്യുകയും തുപ്പുകയും ചെയ്യുകയായിരുന്നു ഇയാൾ. സംഭവത്തിൽ നിരവധി യാത്രക്കാർ പ്രകോപിതരായി. മോശം പെരുമാറ്റത്തെ തുടർന്ന് യാത്രക്കാരന് ക്യാബിൻ ക്രൂ ആദ്യം വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ വർ,ം നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട ഒരാൾ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവമുണ്ടായിരുന്നു.

Tags:    
News Summary - Man Defecates On Mumbai-Delhi Air India Flight Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.