ആന്ധ്രപ്രദേശിൽ യുവാവ് നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

അമരാവതി: ആന്ധ്രപ്രദേശിൽ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. ശ്രീ സത്യസായി ജില്ലയിലെ ധർമവരം നഗരത്തിലാണ് സംഭവം. ഗണേശ മണ്ഡപത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. 26 വയസുള്ള പ്രസാദ് ആണ് മരിച്ചത്.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമുഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മാരുതി നഗറിലെ വിനായക മണ്ഡപത്തിൽ ഗണേശോത്സവത്തിനിടെ നൃത്തം ചെയ്യുന്നതിനിടെയാണ് പ്രസാദ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ മരണപ്പെടുകയും ചെയ്തു.

കുഴഞ്ഞുവീണുള്ള മരണങ്ങൾ രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ജൂലൈയിൽ ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ 28 കാരൻ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഹൈദരാബാദിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ 46 കാരനായ ഒരാൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

തെലങ്കാനയിലും ഉത്തർപ്രദേശിലുമായി 14 വയസുള്ള രണ്ട് കുട്ടികൾ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഗുണ്ടല പോച്ചമ്പള്ളി മുനിസിപ്പൽ പരിധിയിലുള്ള സി.എം.ആർ എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയും ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Tags:    
News Summary - Man Collapses, Dies Due To Heart Attack While Dancing At Ganesh Mandap In Andhra Pradesh’s Sri Sathya Sai District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.