ഹൈദരാബാദ്: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ ജീവനക്കാരൻ മുസ്ലിമായതിനാൽ ഭക്ഷണ ം സ്വീകരിക്കാതിരുന്ന ഉപഭോക്താവിനെതിരെ ഷാ അലിബന്ദ പൊലീസ് കേസെടുത്തു. ‘സ്വിഗി’യി ൽ േജാലിക്കാരനായ മുദസ്സിർ സുലൈമാെൻറ പരാതിയിൽ അജയ് കുമാറിനെതിരെയാണ് കേസ്. തി ങ്കളാഴ്ച രാത്രി നടന്ന സംഭവം ബുധനാഴ്ച പൊലീസിൽ പരാതി നൽകിയ ശേഷമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.
ഹൈദരാബാദിലെ ഗ്രാൻഡ് ബവർച് റസ്റ്റാറൻറിൽനിന്ന് ‘ചിക്കൻ 65’ ഓൺലൈൻ വഴി ആവശ്യപ്പെട്ട അജയ്കുമാർ, ഡെലിവറി ബോയ് ഹിന്ദുവായിരിക്കണമെന്ന് രേഖപ്പെടുത്തിയിരുന്നത്രേ. ഭക്ഷണം വീട്ടിലെത്തിച്ച സമയം പേരുചോദിച്ചപ്പോൾ പറയുകയും തുടർന്ന് മതത്തെയും തന്നെയും അപമാനിക്കുംവിധം ആക്രോശിച്ച് ഓർഡർ മടക്കിയെന്നാണ് മുദസ്സിർ പൊലീസിൽ നൽകിയ പരാതി. ഭക്ഷണം തയാറാക്കി കൊടുത്തയച്ച ഹോട്ടലും മുസ്ലിമിേൻറതാണ്.
ഓർഡർ നിരസിച്ച ശേഷം അജയ് കുമാർ സ്വിഗി കസ്റ്റമർ കെയറിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഉപഭോക്താവിന് ഏറ്റവും അടുത്തുള്ള വിതരണക്കാരൻ ആരെന്ന് നോക്കിയാണ് ഓർഡറുകൾ എത്തിച്ചു നൽകുന്നതെന്ന് അധികൃതർ വിശദീകരിച്ചിരുന്നു. സ്വിഗി കമ്പനി അജയ്കുമാറിനെതിരെ പരാതി നൽകാൻ തയാറാകണമെന്ന് മജ്ലിസ് ബചാവോ തഹ്രീഖ് നേതാവ് അംജദുല്ല ഖാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.