Posted On
date_range Updated On
date_range പുതുച്ചേരിയിൽ ഉള്ളി മോഷ്ടിച്ചയാളെ കെട്ടിയിട്ട് മർദിച്ചു
ചെന്നൈ: മോപ്പഡിലെത്തി ഉള്ളി മോഷ്ടിച്ചയാളെ കെട്ടിയിട്ട് മർദിച്ചു. പുതുച്ചേരി അയ്യംകുട്ടിപാളയം ഗാന്ധി തിരുനല്ലൂർ ശക്തിവേൽ (42) ആണ് പ്രതി. പുതുച്ചേരി വലിയങ്ങാടിയിലെ മൊത്തവ്യാപാരി വേൽമുരുകെൻറ കടയിൽനിന്നാണ് ഒരു ചാക്ക് സവാള കാണാതായത്. ശനിയാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് ലോഡിറക്കുന്നതിനിടെയാണ് മോഷണം.
മോഷ്ടിച്ച ഉള്ളിച്ചാക്ക് വീട്ടിൽ കൊണ്ടുവെച്ച് തിരിച്ചെത്തി രണ്ടാമത്തെ ചാക്ക് മോഷ്ടിക്കവെയാണ് പിടിയിലായത്. തുടർന്ന് വ്യാപാരികളും ചുമട്ടുതൊഴിലാളികളും ചേർന്ന് പ്രതിയെ കെട്ടിയിട്ട് മർദിച്ചു. പിന്നീട് ഇയാളെ പൊലീസിന് ൈകമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.