നായ് കുരക്കുന്നത് കേട്ട് വാതിൽ തുറന്ന ഗൃഹനാഥനെ പുലി അക്രമിച്ചു

മംഗളൂരു: നായ് കുരക്കുന്നത് കേട്ട് അർധരാത്രി വാതിൽ തുറന്ന ഗൃഹനാഥനെ പുലി അക്രമിച്ചു. കൊല്ലൂർ നിട്ടൂരിലെ കെ. ഗണേശാണ്(48) അക്രമത്തിന് ഇരയായത്. ഇയാളെ കുന്താപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർധരാത്രി രണ്ടരയോടെയാണ് സംഭവം. നായ് കുരക്കുന്നത് കേട്ട് വാതിൽ തുറന്നയുടൻ പുലി ചാടി വീഴുകയായിരുന്നുവെന്ന് ഗണേശ് പറഞ്ഞു. ഭാര്യയുടേയും മക്കളുടേയും നിലവിളിയും ഓടിക്കൂടിയ അയൽക്കാരുടെ ശബ്ദവും കേട്ട് പുലി ഓടിപ്പോയി. കൈക്ക് പുലിനഖം കൊണ്ട് സാരമായ പരിക്കേറ്റിട്ടുണ്ട്.

Tags:    
News Summary - Man attacked by Leopard in Kundapur, hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.