ബാങ്ക് മാനേജറെ വെടിവെച്ച് കൊന്ന് 1.17 കോടി തട്ടിയെടുത്തു; പ്രതി പിടിയിൽ

ഗാന്ധിനഗർ: ബാങ്ക് മാനേജറെ വെടിവെച്ച് കൊന്ന് 1.17 കോടി തട്ടിയെടുത്ത് മൃതദേഹം കാട്ടിൽ തള്ളി. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലുണ്ടായ സംഭവത്തിൽ ഹർഷീൽ പട്ടേൽ എന്നയാൾ പിടിയിലായി. ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജറായ വിശാൽ പാട്ടിൽ (35) ആണ് കൊല്ലപ്പെട്ടത്.

തലക്ക് വെടിവെച്ചാണ് ഹർഷീൽ കൊലപാതകം നടത്തിയത്. കാറിൽനിന്നും പണമടങ്ങിയ ബാഗെടുത്ത് വീട്ടിൽ ഒളിപ്പിച്ച ശേഷം മൃതേദഹം കാട്ടിൽ തള്ളുകയും കാർ കത്തിക്കുകയും ചെയ്തു.

സന്ത്രംപൂർ താലൂക്കിലെ ഗോതിബ് ഗ്രാമവാസിയാണ് പ്രതി. വിശാൽ തനിച്ചാണ് യാത്ര ചെയ്യുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഹർഷീൽ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ട്.

ദഹോദ് ബ്രാഞ്ചിൽ രാത്രി വൈകിയും വിശാൽ എത്താതിരുന്നതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്‍റെ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് മാനേജറുടെ മകൻ കാറിലെ ജി.പി.എസിന്‍റെ അടിസ്ഥാനത്തിൽ ലൊക്കേഷൻ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലിൽ കാറും പിന്നീട് മൃതദേഹവും കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Man Arrested For Killing Private Bank Manager and Taking Away Rs 117 Cr Cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.