പ്രതീകാത്മക ചിത്രം

താജ്മഹലിൽ വിദേശ വനിതയെ ഉപദ്രവിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ആഗ്ര: താജ്മഹൽ സന്ദർശിക്കാൻ എത്തിയ ചെക്ക് റിപ്പബ്ലിക് സ്വദേശിനിയായ വിനോദസഞ്ചാരിയെ അപമര്യാദയായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ മൂന്നിനാണ് സംഭവം. ഉച്ചയോടെ ഷംഷാൻ ഘട്ട് റോഡിലൂടെ നടന്ന് പോകുമ്പോൾ അനാവശ്യമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാരോപിച്ച് യുവതി ടൂറിസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദേശ വനിതയുടെ പരാതിയിൽ കേസെടുത്തു. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ കരൺ റാത്തോഡ് എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു.

യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ റാത്തോഡിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് എതിരെ നിയമാനുസൃത നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ വിദേശ വിനോദസഞ്ചാരികളിൽ ഭയം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ താജ്മഹൽ പരിസരത്ത് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Man arrested for harassing foreign woman in Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.