പാകിസ്താനിയെന്ന് വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പാകിസ്താനിയെന്ന് വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് ​സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി നിർദേശം. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എസ്. സി. ശർമ്മ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിർദേശം.

ഝാർഖണ്ഡ് ഹൈകോടതി കേസ് റദ്ദാക്കാൻ വിസമ്മതിച്ചതോടെയാണ് ഹരി നന്ദൻ സിങ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ കേസ് പ്രകാരം സിങ് വിവരാവകാശ അപേക്ഷ പ്രകാരം ചില വിവരങ്ങൾ അഡീഷണൽ കലക്ടറിൽ നിന്നും തേടി. എന്നാൽ, ലഭിച്ച വിവരങ്ങളിൽ സംതൃപ്തിയില്ലാതിരുന്നു സിങ് ഇത് കൈമാറിയ സബ് ഡിവിഷണൽ ഓഫീസിലെ ക്ലർക്കിനെ പാകിസ്താനിയെന്ന് വിളിച്ച് അപമാനിക്കുകായായിരുന്നു.

തുടർന്ന് സബ് ഡിവിഷണൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും മജിസ്ട്രേറ്റ് പരാതിക്കാരനെ വിളിച്ചു വരുത്തുകയും ചെയ്തു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിങ് മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ നൽകിയെങ്കിലും കോടതി ഇതിന് തയാറായില്ല. പിന്നീട് അഡീഷണൽ സെഷൻസ് ജഡ്ജി മുമ്പാകെ അപേക്ഷ നൽകിയെങ്കിലും ഹരജി അവിടെയും നിരസിക്കപ്പെട്ടു. തുടർന്ന് ഹൈകോടതിയും അപ്പീൽ ഹരജി നിരസിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Man accused of calling govt official ‘miyan-tiyan’, ‘Pakistani’ discharged by SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.