Posted On
date_range Updated On
date_range മമത ബാനർജി ഹിന്ദുമതം വിടണമെന്ന് രാജസ്ഥാൻ മന്ത്രി
ജയ്പുർ: ബി.ജെ.പി രാജ്യത്ത് താലിബാനി ഹിന്ദുത്വ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദുമതം വിടണമെന്ന് രാജസ്ഥാൻ മന്ത്രി.
മമതക്ക് വിവരവും രാജ്യസ്നേഹവുമില്ലെന്നും എല്ലാ ഹിന്ദുത്വ സംഘടനകളും തീവ്രവാദികളാണെന്ന നാണംകെട്ട പ്രസ്താവന നടത്തിയ അവർ ഇനിയും ഹിന്ദുമതത്തിൽ തുടരരുതെന്നും തൊഴിൽമന്ത്രി ജസ്വന്ത് സിങ് യാദവ് ആവശ്യപ്പെട്ടു.
ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് റക്ബർ ഖാനെ ആൾക്കൂട്ടം ദാരുണമായി കൊലചെയ്ത സംഭവത്തിനു പിന്നാലെയായിരുന്നു മമതയുടെ പരാമർശം. താലിബാനി വർഗീയതയുടെയും താലിബാനി ഹിന്ദുത്വയുടെയും അന്തരീക്ഷമാണ് ബി.ജെ.പി സൃഷ്ടിക്കുന്നതെന്നായിരുന്നു മമതയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.