ഓക്സ്ഫോർഡ് യൂണിയൻ പ്രഭാഷണത്തിൽനിന്ന് മമതയെ വെട്ടിയ സംഭവം, പിന്നിൽ ആരെന്നറിയാമെന്ന് തൃണമൂൽ

കൊൽക്കത്ത: ഓക്സ്ഫോർഡ് യൂണിയൻ ഡി​ബേ​റ്റി​ങ്​ സൊ​സൈ​റ്റിയുമായുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഭാഷണം അവസാന നിമിഷം റദ്ദാക്കിയതിന് പിന്നിലുള്ളവരെ അറിയാമെന്ന് തൃണമൂൽ. ബുധനാഴ്ച 2.30ന് നിശ്ചയിച്ച പ്രഭാഷണമാണ് 40 മിനിറ്റ് മുമ്പ് റദ്ദാക്കിയത്.

"മുൻകൂട്ടിക്കാണാൻ കഴിയാത്ത പ്രത്യേക സാഹചര്യങ്ങൾ" ചൂണ്ടിക്കാട്ടിയാണ് ഓക്സ്ഫോർഡ് യൂണിയൻ അധികൃതർ പരിപാടി മാറ്റിവെച്ചതെന്നാണ് അറിയിച്ചത്. എന്നാൽ 'ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദം' മൂ​ല​മെ​ന്ന് തൃണമൂൽ പിന്നാലെ ആരോപിച്ചിരുന്നു.

'നേരത്തെ, മമതയുടെ ചൈന, ചിക്കാഗോ, സെന്‍റ് സ്റ്റീഫൻസ് ഡൽഹി സന്ദർശനങ്ങളും റദ്ദാക്കിയിരുന്നു. ആരാണ് ഇതൊക്കെ തടയുന്നത്? സംഘാടകരിൽ അവർ ഉന്നതതല സമ്മർദ്ദം ചെലുത്തിയതായി അറിയുന്നു. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് ഉടൻ വരുന്നു, മനസ്സിലായോ? ടി.എം.സി പ്രസ്താവനയിൽ പറഞ്ഞു.

ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30നാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​ഭാ​ഷ​ണം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 1.50 ആ​യ​പ്പോ​ൾ ഒാ​ക്​​സ്​​ഫ​ഡ്​ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മ​മ​ത​യെ ഫോ​ണി​ലൂ​ടെ, മാ​റ്റി​വെ​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്ന്​ ആ​ദ്യ​മാ​യാ​ണ്​ ഒ​രു വ​നി​ത മു​ഖ്യ​മ​ന്ത്രി​യെ ഓ​ക്​​സ​ഫ​ഡ്​ യൂ​നി​യ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന്​ ക്ഷ​ണി​ച്ച​ത്.

'സംഘാടകർ അവസാന നിമിഷമാണ് പരിപാടി പുനക്രമീകരിച്ചതെന്ന അറിയിപ്പ് നൽകിയത്. മുൻകൂട്ടി പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ പരിപാടി മാറ്റിവെച്ചതെന്ന് അറിയിച്ചത്' -പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Mamata’s address to Oxford Union cancelled, Trinamool alleges pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.