ഭവാനിപൂരിൽ മമത വിയർക്കുന്നുവെന്ന്​ ബി.ജെ.പി; റെക്കോഡ്​ വിജയമെന്ന ലക്ഷ്യവുമായി തൃണമൂൽ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ മുഖ്യ​മന്ത്രി മമത ബാനർജി വിയർക്കുകയാണെന്ന്​ ബി.ജെ.പി നേതാവ്​ അമിത്​ മാളവ്യ. മമതയുടെ മസ്​ജിദ്​ സന്ദർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭവാനിപൂരിൽ തോൽവിയേറ്റ്​ വ​ാങ്ങേണ്ടിവരുമെന്ന ഭയമാണ്​ മമതയുടെ മസ്​ജിദ്​ സന്ദർശനത്തിന്​ പിന്നിലെന്നാണ്​ ബി.ജെ.പി വക്താവ്​ അമിത്​ മാളവ്യയുടെ പ്രതികരണം.

'നിങ്ങൾ ഭവാനിപൂരിൽ മത്സരമില്ലെന്ന്​ കരുതിയോ? മമത ബാനർജി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണോ? മറന്നേക്കൂ. അവർ (മമത ബാനർജി) വിയർക്കുകയാണ്​. സോല അന മസ്​ജിദിലേക്കുള്ള ഈ സന്ദർശനം 'പെട്ടന്നുള്ളതല്ല', വാർഡ്​ 77ൽ നിന്ന്​ വോട്ട്​ തേടാനുള്ള ആസൂത്രിത സന്ദർശനമാണ്​. അടുത്ത ദിവസങ്ങളിൽ അവർ ബൂത്തിൽനിന്ന്​ ബൂത്തുകളിലെത്തും' -അമിത്​ മാളവ്യ ട്വീറ്റ്​ ചെയ്​തു.

തെരഞ്ഞെടുപ്പ്​ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്​ മുമ്പുതന്നെ മമതയും പാർട്ടി പ്രവർത്തകരും ഭവാനിപൂർ കേന്ദ്രീകരിച്ച്​ പ്രചാരണം ആരംഭിച്ചിരുന്നു. പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച ഭവാനിപൂരിലെ സോല അന മസ്​ജിദ്​ മമത സന്ദർശിച്ചു. അവിടെയെത്തിയ മമതയെ വൻജനക്കൂട്ടമാണ്​ സ്വീകരിച്ചത്​. കൂടാതെ പ്രദേശത്തെ ജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കുകയും ചെയ്​തിരുന്നു.

വെള്ളിയാഴ്ച മമത ബാനർജി ഭവാനിപൂരിൽ മത്സരത്തിന്​ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മമതയുടെ എതിരാളിയായ പ്രിയങ്ക തിബ്രേവാൾ തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകി. റെക്കോഡ്​ വിജയം നേടുകയെന്ന ലക്ഷ്യത്തിലാണ്​ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരും. രണ്ടുതവണയും മമതയെയും തൃണമൂലിനെയും തുണച്ച മണ്ഡലമായതിനാൽതന്നെ ഭൂരിപക്ഷം ഉയർത്തുകയെന്ന ലക്ഷ്യമാണ്​ പാർട്ടി പ്രവർത്തകർ പങ്കുവെക്കുന്നത്. 

Tags:    
News Summary - Mamata Banerjee sweating over Bhabanipur bypoll BJP on her sudden visit to Sola Ana Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.