കൊൽക്കത്ത: ബി.ജെ.പി ഉത്തർ പ്രദേശിൽ വൻ തിരിച്ചടി നേരിടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രത്തിൽ ഭ രണം പ്രതീക്ഷിക്കണമെങ്കിൽ ഏതൊരു പാർട്ടിയും നല്ല പ്രകടനം കാഴ്ചവെക്കണം. ബി.ജെ.പി പരാജയപ്പെട്ടിരിക്കുകയാണ്. അ വർക്ക് 80ൽ 17 സീറ്റുകൾ പോലും നേടാനാകില്ല - മമത പറഞ്ഞു. കോൺഗ്രസിന് ഏഴു മതൽ എട്ടു സീറ്റുവരെ കിട്ടും. മായാവതിയും അഖിലേഷുമാണ് നല്ല പ്രകടനം കാഴ്ചവെക്കുകയെന്നും മമത വ്യക്തമാക്കി.
2014ൽ ബി.ജെ.പി യു.പിയിൽ 70 സീറ്റുകളും സഖ്യ കക്ഷിയായ അപ്നാ ദൾ രണ്ടു സീറ്റുകളും നേടിയിരുന്നു. ഇതാണ് ലോക് സഭയിൽ വൻ ഭൂരിപക്ഷം നേടാൻ ബി.ജെ.പിയെ സഹായിച്ചത്. മൂന്ന് ദശകങ്ങൾക്കിടെ ആദ്യമായായിരുന്നു ഒരു പാർട്ടി തനിച്ച് ലോക്സഭയിൽ ഇത്രയും ഭൂരിപക്ഷം നേടിയത്.
പ്രതിപക്ഷ സഖ്യത്തെ പ്രധാനമന്ത്രി കിച്ച്ഡി എന്ന് പരിഹസിച്ചതിനെതിരെയും മമത പ്രതികരിച്ചു. കിച്ച്ഡിക്ക് എന്താണ് കുഴപ്പം. ചോറ്, പരിപ്പ്, ഉരുളക്കിഴക്ക് കറി ഇവ ഒരുമിച്ചായാൽ കിച്ച്ഡിയായെന്നും മമത പറഞ്ഞു.
മോദിയുടെ രാഷ്ട്രീയ പ്രതികരണങ്ങൾ നിലവാരമില്ലാത്തവയാണെന്ന് കുറ്റപ്പെടുത്തിയ മമത പ്രധാനമന്ത്രി സ്വന്തം സ്ഥാനം തിരിച്ചറിയണമെന്നും ജനങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കണമെന്നും ഓർമിപ്പിച്ചു. ഫാസിസ്റ്റുകളേക്കാൾ മോശമാണ് മോദിയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.