ഇൻഡ്യ യോഗം മുൻകൂട്ടി തീരുമാനിച്ചത്; മമതക്ക് മറുപടിയുമായി സഞ്ജയ് റാവുത്ത്

ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ യോഗം അറിഞ്ഞില്ലെന്നുള്ള മമത ബാനർജിയുടെ പരാമർശത്തിൽ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. യോഗം പെട്ടെന്ന് തീരുനാനിച്ചതല്ലെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

"യോഗം തിടുക്കപ്പെട്ട് വിളിച്ചതല്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് യോഗത്തെക്കുറിച്ച് മല്ലികാർജുൻ ഖാർഗെ ഉദ്ധവ് താക്കറെയുമായി സംസാരിച്ചിരുന്നു. ഉദ്ധവ് താക്കറെ നാളെ ഡൽഹിയിൽ എത്തും"-സഞ്ജയ് റാവുത്ത് പറഞ്ഞു.

ഇൻഡ്യ മുന്നണിയുടെ ഭാവിയെക്കുറിച്ച് മനസിലാക്കിയതിനാലാണ് മമത ബാനർജി യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് വിഷയത്തിൽ പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്‍റ് പ്രതികരിച്ചത്.

ഇൻഡ്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. യോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ അതിനനുസരിച്ച് പരിപാടികൾ നിശ്ചയിക്കുമായിരുന്നുവെന്നും അവസാന നിമിഷം എങ്ങനെ ഷെഡ്യൂൾ മാറ്റാനാകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത ബാനർജി ചോദിച്ചു. യോഗത്തിൽ മമത ബാനർജിയോ അഭിഷേക് ബാനർജിയോ ഉണ്ടാകില്ലെന്നാണ് വിവരങ്ങൾ. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ മറ്റൊരാളെ നിയോഗിക്കുമോ എന്നത് വ്യക്തമായിട്ടില്ല. 

Tags:    
News Summary - Mamata Banerjee 'not aware' of next INDIA bloc meet, Sanjay Raut reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.