ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കായി ഡൽഹിയിലേക്ക് തിരിക്കുന്ന തിനിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു മുമ്പിൽ അപ്രതീക്ഷിത അതിഥിയായ ി നേരന്ദ്ര മോദിയുടെ ഭാര്യ യേശാദ ബെൻ. ചൊവ്വാഴ്ച രാത്രി കൊൽക്കത്ത വിമാനത്താവളത്തില ായിരുന്നു മമതയും മോദിയുടെ ഭാര്യയുമായുള്ള കൂടിക്കാഴ്ച.
ഝാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഗുജറാത്തിലേക്കുള്ള മടക്കയാത്രക്ക് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദ. മോദിയെ കാണാന്‍ പോകുന്നതിനിടെ അദ്ദേഹത്തിെൻറ ഭാര്യയുമായി കൂടിക്കാഴ്ച നടത്തേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമതയുടെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
ഏറെനേരം സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. മമത അവർക്ക് ബംഗാളി സാരി കൈമാറുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മാധ്യമപ്രവർത്തകൻ ഇന്ദ്രോജിത് ട്വീറ്റ് ചെയ്തേതാടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.