കോൺഗ്രസില്ലാത്ത പുതിയ മുന്നണി; ധാരണയിലെത്തി മമതയും അഖിലേഷും

കൊൽക്കത്ത: ബി.ജെ.പിക്കൊപ്പം കോൺഗ്രസിനെയും കൈയകലത്തിൽ നിർത്താൻ രാജ്യത്തെ മൂന്ന് പ്രധാന പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബി.ജെ.പിയോടുള്ള സമീപനം എന്താണോ അതുതന്നെ കോൺഗ്രസിനോടും തുടരാനാണ് ഈ പാർട്ടികളുടെ തീരുമാനം.

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കൊൽക്കത്തയിൽ വെച്ച് പ​ശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മമത ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ പാർട്ടി നേതാവുമായ നവീൻ പട്നായിക്കുമായും അടുത്താഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മാർച്ച് 23നാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ മുന്നണിയുണ്ടാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും. പ്രതിപക്ഷ പാർട്ടികളിലെ ബിഗ്ബോസ് കോൺഗ്രസ് ആണെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായ പറഞ്ഞു.

Tags:    
News Summary - Mamata Banerjee Akhilesh Yadav agree on new front without congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.