Posted On
date_range Updated On
date_range മമതയും ബി.ജെ.പിയും രാഷ്ട്രീയ ഫുട്ബാൾ കളിക്കുന്നു -പ്രകാശ് കാരാട്ട്
കണ്ണൂർ: സി.ബി.ഐക്ക് മുൻപിൽ കൊൽക്കത്ത കമീഷണർ ഹാജരാകണമെന്ന സുപ്രീംകോടതി വിധി അന്വേഷണത്തിെൻറ ഭാഗമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ശരിയായ രീതിയിൽ അന്വേഷണം നടക്കണം. മമതയും ബി.ജെ.പിയും ചേർന്ന് രാഷ്ട്രീയ ഫു ട്ബാളാണ് കളിക്കുന്നതെന്നും പ്രകാശ് കാരാട്ട് കണ്ണൂരിൽ പറഞ്ഞു.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.െഎ അന്വേഷണത്തോട് സഹകരിക്കാൻ കൊൽക്കത്ത പൊലീസ് കമീഷണർക്ക് സുപ്രീംകോടതി നിർദേശം നൽകിയതിനു പിറകെയാണ് പ്രകാശ് കാരാട്ടിെൻറ പ്രസ്താവന. ചോദ്യം ചെയ്യലിനായി പൊലീസ് കമീഷണർ രാജീവ് കുമാർ ഷില്ലോങ്ങിലെ സി.ബി.െഎക്ക് മുമ്പാകെ ഹാജരാകണമെന്നും അതേസമയം പൊലീസ് കമീഷണറെ അറസ്റ്റു ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.