തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ



കലബുർഗി: അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ ഭരണവിരുദ്ധത ശക്തമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും അവിടെയുള്ള ആളുകൾ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും കലബുർഗിയിൽ എ.എൻ.ഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും നവംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ മൂന്നിന്ന് നടക്കും. തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ഒരുക്കം പുരോഗമിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം ബി.ജെ.പിക്ക് എതിരെ ഭരണ വിരുദ്ധതയുണ്ട്. മധ്യപ്രദേശിലെ ജനങ്ങൾ വാഗ്ദാനങ്ങൾ നിറവേറ്റാത്ത ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെതിരെ തിരിയുകയാണ്.

കേന്ദ്ര പദ്ധതികളൊന്നും കർണാടകയ്ക്ക് നൽകാതെ കേന്ദ്രസർക്കാർ കർണാടകയെ അവഗണിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.

Tags:    
News Summary - Mallikarjun Kharge said that the Congress will form the government in all the five states where elections will be held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.