അമൃത്സർ: കാരുണ്യത്തിെൻറ വാതിൽ തുറന്നുവെച്ച് മറ്റൊരു സിഖ് ഗുരുദ്വാര കൂടി. മദ്രസ വിദ്യാർഥികളക്കം ആയിരത് തോളം പേർക്കാണ് മാലെർകോട്ല ഗുരുദ്വാരയിൽ ഭക്ഷണമൊരുക്കുന്നുത്.
ലോക്ഡൗൺ നിലവിൽ വന്നതോടെ തജ്വീദു ൽ ഖുറാൻ മദ്റസ അധികൃതർക്ക് തങ്ങളുടെ വിദ്യാർഥികൾക്ക് ഭക്ഷണം നൽകാൻ സാധിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് 40 ഓളം വിദ്യാർഥികൾക്ക് ഭക്ഷണവുമായി സിഖ് സമൂഹം എത്തിയതെന്ന് ഗുരുദ്വാരയുടെ തലവൻ നരീന്ദർപാൽ സിങ് അറിയിച്ചു.
സ്ത്രീകളക്കടമുള്ളവരുടെ സഹായത്തോടെ ആയിരത്തോളം പേർക്കാണ് ദിനംപ്രതി ഭക്ഷണം ഒരുക്കുന്നത്. വിദ്യാർഥികളെ അവരുടെ രക്ഷിതാക്കളുടെ അടുത്തേക്ക് അയക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ട്രെയിനുകളില്ലാത്തതിനാൽ അതിന് സാധിക്കുന്നില്ല. ഗുരുദ്വാര കമ്മിറ്റിക്ക് നന്ദിയർപ്പിക്കുന്നുവെന്നും മദ്റസ അധ്യാപകനായ ജനാബ് സലിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.