Posted On
date_range Updated On
date_range സൈന്യത്തിൽ തിരികെ കയറാൻ മോഹം- പുരോഹിത്
മുംബൈ: എത്രയും പെെട്ടന്ന് സൈന്യത്തിൽ തിരികെ കയറാനുള്ള തിടുക്കത്തിലാണ് താനെന്ന് മാലേഗാവ് സ്ഫോടനക്കേസ് പ്രതി കേണൽ പ്രസാദ് പുരോഹിത്. ഉടൻ തിരികെ കയറാനാകുമെന്നാണ് പ്രതീക്ഷയെന്നും പുരോഹിത് പറഞ്ഞു. സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പുരോഹിത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സൈനിക യൂനിഫോം വീണ്ടും അണിയാൻ അതിയായ ആഗ്രഹമുണ്ട്. സൈന്യത്തിലേക്ക് തിരികെ വരാൻ കഴിയുമെന്നതിൽ സന്തോഷമുണ്ട്. തനിക്ക് രണ്ട് കുടുംബമാണുള്ളത്. അതിൽ ഒന്ന് സൈന്യമാണെന്നും പുരോഹിത് പറഞ്ഞു. അതേസമയം, പുരോഹിതിെൻറ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ചെറിയ രീതിയിൽ മാറ്റം വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.