ബംഗളൂരു: ൈമസൂരു-ബംഗളൂരു ദേശീയപാതയിൽ മലയാളിയായ ഡ്രൈവറെ ആക്രമിച്ച് പണവും ലോറിയും തട്ടിയെടുക്കാൻ ശ്രമം. ബംഗളൂരുവിൽ നിന്ന് ചരക്കുമായി കോഴിക്കോേട്ടക്ക് പോവുകയായിരുന്ന ഇ.സി.ജെ ട്രാൻസ്പോർേട്ടഴ്സിെൻറ ലോറിക്കുനേരെയാണ് അക്രമം. എന്നാൽ, ഡ്രൈവർ താമരശ്ശേരി അടിവാരം സ്വദേശി രാജെൻറ അവസരോചിത ഇടപെടൽ കാരണം കൊള്ളക്കാരുടെ ശ്രമം പരാജയപ്പെട്ടു.
സംഘാംഗമായ ദേവനഹള്ളി സ്വദേശി പൊലീസ് കസ്റ്റഡിയിലാണ്. രാമനഗര ബിഡദി ദേവസ്ഥാനത്ത് വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ആഗസ്റ്റ് 31ന് പുലർച്ച ഇതേ ഹൈവേയിൽ ചന്നപട്ടണത്ത് കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ കത്തി ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിലെ പ്രതികൾ പിടിയിലായി ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും ഹൈവേക്കൊള്ള.
കൊടുവള്ളി സ്വദേശി അബുവിെൻറ ഉടമസ്ഥതയിലുള്ളതാണ് ലോറി. കെേങ്കരിയിലെ ബാലാജി ട്രാൻസ്പോർട്ടിങ് കമ്പനിക്ക് കീഴിൽ ഹൊസൂരിൽനിന്ന് കോഴിക്കോേട്ടക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയിൽ ഡ്രൈവറായി അടിവാരം പേട്ടയിൽ കണലാട് രാജൻ (48) മാത്രമാണുണ്ടായിരുന്നത്. ബിഡദി ദേവസ്ഥാനത്തെത്തിയപ്പോൾ കാറിലെത്തിയ അഞ്ചുപേരടങ്ങുന്ന കൊള്ളസംഘം ലോറി തടഞ്ഞ് രാജനോട് ഇറങ്ങാനാവശ്യപ്പെടുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ട് സംഘം മർദിച്ചു. ലോറിയുടെ മുൻവശത്തെ ചില്ല് സംഘം അടിച്ചുതകർത്തു.
രക്ഷപ്പെേട്ടാടിയ രാജൻ സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനോട് സഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ല. ലോറിയുമായി സംഘത്തിലെ രണ്ടുപേർ കടക്കുന്നത് കണ്ട് രാജനും ഒാടിക്കയറി. ബംഗളൂരു ഭാഗത്തേക്ക് ലോറി പാെഞ്ഞങ്കിലും രാമഹള്ളി റെയിൽ ഗേറ്റിന് സമീപം പൊലീസ് പരിശോധന കണ്ട് നിർത്തി. ഇൗ സമയം രാജൻ വാഹനത്തിെൻറ താക്കോൽ ഉൗരുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് പൊലീസ് പ്രതികളിലൊരാളെ പിടികൂടിയത്. വാഹനം ഒാടിച്ചയാൾ ഒാടി രക്ഷപ്പെടുകയും ചെയ്തു. രാജെൻറ പരാതിയിൽ ബിദഡി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.