Posted On
date_range Updated On
date_range മലയാളി നഴ്സ് രാജസ്ഥാനിലെ ആശുപത്രിയിൽ തീകൊളുത്തി മരിച്ചു
ജയ്പൂർ: മലയാളിയായ നഴ്സ് രാജസ്ഥാനിലെ ജോധ്പൂരിൽ എയിംസ് ആശുപത്രിയിൽ തീകൊളുത്തി മരിച്ചു. ബിജു പുനോജ് എന്ന നഴ്സാണ ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം.
ആശുപത്രിയുടെ മൂന്നാം നിലയിലെ ഓപ്പറേഷൻ തിയറ്ററിനു സമീപത്തെ മുറിയിൽ കയറി വാതിൽ പൂട്ടിയാണ് നഴ്സ് സ്വയം തീകൊളുത്തിയതെന്ന് അഡീഷണൽ പൊലീസ് കമ്മീഷ്ണർ ചെയിൻ സിങ് മഹേച്ച പറഞ്ഞു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി മാനസിക സംഘർഷത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.
രണ്ടുവർഷമായി ബിജു പുനോജ് ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.