ആര്യൻ ഖാന്‍ ഉൾപ്പെട്ട മയക്കുമരുന്ന്​ കേസ്​: മലയാളി കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിന്​ മലയാളി ബന്ധവും. മലയാളിയായ ശ്രേയസ്​ നായരെ​ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. ആര്യനും അർബാസ് മർച്ചന്‍റിനും ശ്രേയസ് നായരാണ്​ മയക്കുമരുന്ന് നൽകിയതെന്നാണ്​ കരുതുന്നത്​. ഞായറാഴ്ചയാണ്​ ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രേയസിന്‍റെ അറസ്റ്റ്​ ഉടൻ രേഖപ്പെടുത്തിയേക്കും.

മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാനെ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരാണ്​ എൻ.സി.ബി ചോദ്യം​ ചെയ്​തുവരുന്നത്​. നൂപുർ സതിജ, ഇഷ്മീത് സിങ്​ ഛദ്ദ, മോഹക് ജയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരാണ്​ മറ്റ്​ പ്രതികൾ. ഇവരില്‍ നിന്ന് കൊക്കെയ്​ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ്​ പിടികൂടിയത്​. കപ്പലിൽ നടക്കുന്ന പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

Tags:    
News Summary - Malayali agent under NCB custody in Aryan Khan drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.