ഡോക്ടർ നിർദേശിക്കാതെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വേണ്ട; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് രോഗ ചികിത്സയ്ക്കായി മലേറിയക്കുള്ള മരുന്ന് കഴിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാറിന്റെ മു ന്നറിയിപ്പ്. കോവിഡ് വരാതെ തടഞ്ഞുനിര്‍ത്തുന്നതിനുളള പ്രിവന്റിവ് മരുന്നായി മലേറിയ രോഗത്തിനുളള ഹൈഡ്രോക്‌സിക് ലോറോക്വിന്‍ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്നതിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു. എന്നാൽ, ഇത് ദുരുപയോഗം ചെയ്ത് ആ ളുകൾ ധാരാളമായി ഈ മരുന്ന് വാങ്ങുന്ന സാഹചര്യത്തിലാണ് പാർശ്വഫലത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തിയത്.

ഡോക്ടറുടെ നിർദേശമില്ലാതെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മരുന്ന് വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൊറോണ ബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ക്ഷേമ പ്രവർത്തകർക്ക് മുൻകരുതൽ എന്ന നിലയിലാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ചികിൽസക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അല്ലെങ്കിൽ ക്ലോറോക്വിൻ നല്ലതാണെന്ന യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതോടെ ആളുകൾ വ്യാപകമായി ഇവ വാങ്ങി ഉപയോഗിച്ചിരുന്നു. ഇതിന്റെ ഉപയോഗത്തെ തുടർന്ന് അമേരിക്കയിൽ കഴിഞ്ഞ ദിവസം 60കാരൻ മരിക്കുകയും ചെയ്തിരുന്നുഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തിനെതിരെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വലിയതോതിലുളള പരീക്ഷണത്തിലൂടെ മാത്രമേ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന നിഗമനത്തില്‍ എത്താന്‍ കഴിയുകയുളളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest VIDEO

Full View
Tags:    
News Summary - Malaria Drug Chloroquine No Better Than Regular Coronavirus Care-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.