സുപ്രീംകോടതിയുടെ പണിയാണോ‍‍?; പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: ബംഗാളി കടുവക്ക് പകരം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ദേശീയ മൃഗത്തെ പ്രഖ്യാപിക്കൽ സുപ്രീംകോടതിയുടെ പണിയാണോ എന്ന് ചോദിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഹരജി കേൾക്കാൻ വിസമ്മതിച്ചത്.

പശുസംരക്ഷണം കേന്ദ്ര സർക്കാറിന് വളരെ പ്രധാനമാണെന്നും അതിന്റെ മൂത്രവും ചാണകവും കാർഷികാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ സംരക്ഷിക്കണമെന്നും ഹരജിക്കാരനായ അഭിഭാഷകൻ ആവശ്യപ്പെട്ടു.

കോടതിച്ചെലവ് ചുമത്തി തള്ളേണ്ട ഇത്തരം ഹരജികളുമായി വരുന്നതെന്തിനാണെന്ന് ബെഞ്ച് ചോദിച്ചു. തങ്ങൾ തള്ളാൻ നിൽക്കാതെ പിൻവലിക്കുകയാണ് നല്ലതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയതോടെ ഹരജി പിൻവലിച്ചു.

Tags:    
News Summary - make the cow the national animal demand rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.