Posted On
date_range Updated On
date_range പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി
ജയ്പൂർ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈകോടതിയുടെ ശിപാർശ. പശുവിനെ അറുക്കുന്നതിെൻറ ശിക്ഷ മൂന്നു വർഷത്തിൽ നിന്ന് ജീവപര്യന്തമായി ഉയർത്തണമെന്നും കോടതി ശിപാർശ ചെയ്തു. ഗോശാല നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇൗ അഭിപ്രായം ഉന്നയിച്ചത്.
അറുക്കുന്നതിനായി കാലികളെ ചന്തയിൽ വിൽക്കുന്നത് തടയുന്ന കേന്ദ്ര നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നിർദേശങ്ങൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിെൻറ ഹൈകോടതിയിൽ നിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.