തെപ്പാക്കാട് ആന ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗൂഡല്ലൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range തെപ്പക്കാട് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. സി.എം ബാലൻ (54) എന്നയാളാണ് മരിച്ചത്. 16 വയസ്സുള്ള മസിനി പന്ന പെൺ ആനയാണ് ക്യാമ്പ് ഏരിയയിൽ വെച്ച് പാപ്പാനെ ആക്രമിച്ചത്.
ഉടൻ മറ്റു ആനകളുടെ പാപ്പാന്മാർ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ ബാലൻ രാവിലെ ഒമ്പതരയോടെ മരിക്കുകയായിരുന്നു. ഇവിടെ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പാപ്പാനാണ് ബാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.