ട്രംപിൻെറ രാഷ്​ട്രപിതാവ്​ പരാമർശം; വിമർശനവുമായി ഗാന്ധിജിയുടെ ചെറുമകൻ

മുംബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്​ട്രപിതാവ്​ എന്ന്​ വിശേഷിപ്പിച്ച യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ മഹാത്​മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. രാഷ്​ട്രപിതാവിനെ മാറ്റി പുതിയ ഒരാളെ അ​വരോധിക്കേണ്ടതു​ണ്ടെന്ന്​ ആർക്കെങ്കിലും തോന്നിയാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജോർജ്ജ്​ വാഷിങ്​ടണിന്​ പകരം സ്വയം അവരോധിക്കാൻ ട്രംപ്​ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്​ച മോദി യു.എസിൽ എത്തിയപ്പോഴായിരുന്നു ട്രംപ്​ അദ്ദേഹത്തെ രാഷ്​ട്രപിതാവെന്ന്​ വി​േശേഷിപ്പിച്ചത്​. ‘‘ഇന്ത്യ മുമ്പ്​ വളരെ ജീർണാവസ്ഥയിലായിരുന്നു. ഒരുപാട്​ അഭിപ്രായ ഭിന്നതകളും കലഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ മോദി ഒരു പിതാവിനെ പോലെ എല്ലാവരേയും ഒരുമിച്ചു നിർത്തി. അദ്ദേഹമാവാം ഇന്ത്യയുടെ രാഷ്​ട്രപിതാവ്​’’ എന്നായിരുന്നു ട്രംപിൻെറ പ്രസ്​താവന.

സംഘ്​പരിവാറിലെ ഒരു വിഭാഗം ഗാന്ധി ഘാതകനായ ഗോഡ്​സെയെ മഹത്വവത്​ക്കരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്​ എന്താണ്​ മികച്ചതെന്ന്​ കാലം തെളിയിക്കുമെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. ‘‘അക്രമത്തെയും വെറുപ്പിനെയും ആരാധിക്കുന്നവർക്ക്​ ഗോഡ്​സെ സ്​തുതി നടത്താം. എനിക്കവരോട്​ വിരോധമില്ല. ബാപ്പുവിനെ ആരാധിക്കാൻ എനിക്കുള്ള അവകാശം പോലെ തന്നെ അത്​ അവരുടെ അവകാശമാണ്​. ഞാൻ അവരെ സ്വാഗതം ചെയ്യുന്നു.’’ തുഷാർ ഗാന്ധി പറഞ്ഞു.

ബാപ്പുവിൻെറ ചിന്തയും ആശയവും ജീവിതത്തിലും ഭരണത്തിലും തുടങ്ങി എല്ലായിടത്തും പ്രാവർത്തികമാക്കാവുന്നതാണ്​. എന്നാൽ അത്​ നടക്കുന്നില്ലെന്നത്​​ വിഷമകരമാണ്​. സ്വച്ഛ്​ ഭാരത്​ അഭിയാൻ പോസ്​റ്ററിലും കറൻസി നോട്ടുകളിലുമായി ഗാന്ധിജി വെറും അടയാളം മാത്രമായി ചുരുങ്ങിപ്പോയെന്നും അദ്ദേഹം കുറ്റപ്പെട​ുത്തി. ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ മകൻെറ മകനാണ്​ തുഷാർ ഗാന്ധി.

Tags:    
News Summary - Mahatma Gandhi's Great-Grandson Attacks Trump's "Father Of Nation" Remark -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.