മഹാരാഷ്​ട്ര മന്ത്രി അസ്​ലം ശൈഖിന്​ കോവിഡ്​ 

മുംബൈ: കോൺഗ്രസ്​ നേതാവും മഹാരാഷ്​ട്ര മന്ത്രിയുമായ അസ്​ലം ശൈഖിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇദ്ദേഹത്തിന്​ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കോവിഡ്​ രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന്​ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നുവെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു. 

തനിക്ക്​ കോവിഡ്​ പോസിറ്റീവാണെന്ന വിവരം എല്ലാവരെയും അറിയിക്കുന്നതായും നിലവിൽ രോഗലക്ഷണമില്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും മന്ത്രി ട്വീറ്റ്​ ചെയ്​തു. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക്​ വിധേയമാകണമെന്നും മന്ത്രി നിർദേശിച്ചു. മുംബൈ നഗരത്തി​​​െൻറ കോവിഡ്​ മേൽനോട്ട ചുമതല അസല്​ം ​ശൈഖിനായിരുന്നു. മഹാരാഷ്​ട്ര ടെക്​സ്​റ്റൈൽ, തുറമുഖ, ഫിഷറീസ്​ മന്ത്രിയാണ്​ ഇദ്ദേഹം. 

കോവിഡ്​ മുൻകരുതലി​​​െൻറ ഭാഗമായി നിയമസഭ ചേരുന്നത്​ നേര​ത്തേ ഒഴിവാക്കിയിരുന്നു. മന്ത്രിസഭ യോഗം വിഡിയോ കോൺഫറൻസ്​ വഴിയാണ്​ നടത്തുക. നേരത്തേ സംസ്​ഥാനത്തെ നാലു മന്ത്രിമാർക്കും ചില ഐ.എ.എസ്​ ഉദ്യോഗസ്​ഥർക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

മഹാരാഷ്​ട്രയിൽ മൂന്നുലക്ഷത്തിൽ അധികം പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 9,518 പേർക്കാണ്​​. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോർട്ട്​ ചെയ്​തു. ഒറ്റദിവസം 10,000ത്തോളം​ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതോടെ മഹാരാഷ്​ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേർ മരിച്ചതായും ആരോഗ്യവകുപ്പ്​ അറിയിച്ചു. മുംബൈയിൽമാത്രം 24 മണിക്കൂറിനിടെ 1038 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 64 പേർ മരിക്കുകയും ചെയ്​തു.

Tags:    
News Summary - Maharashtra Textile Minister Aslam Shaikh tests Covid 19 positive -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.